റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു

News Photo 1 - Europe - Otta Nottathil - romans_volleyball_tournement_italy_oct_12_2026
റോം: ഇറ്റലിയിലെ പ്രവാസി മലയാളികളുടെ കായികരംഗത്തിന് ആവേശവും സൗഹൃദത്തിന്റെ പുതിയ അനുഭവങ്ങളും പകര്‍ന്നുകൊണ്ട് റൊമാന്‍സ് വോളിബോള്‍ (Romans Volleyball) സംഘടിപ്പിച്ച രണ്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് റോമില്‍ അരങ്ങേറി.

കായികതാരങ്ങളുടെയും കായികപ്രേമികളുടെയും സാന്നിധ്യത്തില്‍ നടന്ന ടൂര്‍ണമെന്റ് പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു.
News Photo 2 - Europe - Otta Nottathil - romans_volleyball_tournement_italy_oct_12_2026

പ്രവാസജീവിതത്തില്‍ ജോലി നമുക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുമ്പോള്‍, ഇത്തരം കായിക~സാംസ്കാരിക കൂട്ടായ്മകളാണ് മാനസിക സന്തോഷവും സാമൂഹികബന്ധങ്ങളും ശക്തിപ്പെടുത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ പറഞ്ഞു.വോളിബോള്‍ നമ്മെ പഠിപ്പിക്കുന്നത് കൂട്ടായ്മയുടെ മഹത്തായ പാഠമാണ്. ഇവിടെ ഒരാള്‍ക്ക് ഒറ്റയ്ക്ക് വിജയിക്കാനാവില്ല. ഒരാള്‍ പന്ത് സ്വീകരിക്കുന്നു, മറ്റൊരാള്‍ ഉയര്‍ത്തിക്കൊടുക്കുന്നു, മൂന്നാമന്‍ അത് എതിര്‍കോര്‍ട്ടിലേക്ക് അടിച്ചെത്തിക്കുന്നു. ഓരോ വിജയത്തിനും പിന്നില്‍ ഒരു ടീമിന്റെ കൂട്ടായ പരിശ്രമമുണ്ട്. പ്രവാസജീവിതത്തിലും പരസ്പരവിശ്വാസവും സഹകരണവും ഐക്യവുമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി എന്നും പ്രഫ.ജോസ് കൂട്ടിച്ചേര്‍ത്തു.കായികമത്സരങ്ങള്‍ യുവതലമുറയില്‍ അച്ചടക്കവും നേതൃത്വപാടവവും ആരോഗ്യകരമായ ജീവിതശൈലിയും വളര്‍ത്തുന്നതിനൊപ്പം പ്രവാസി സമൂഹത്തില്‍ പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.കളിക്കളത്തില്‍ മത്സരം ഉണ്ടാകട്ടെ; കളിക്കളത്തിന് പുറത്ത് സൗഹൃദം നിലനില്‍ക്കട്ടെ എന്ന സന്ദേശത്തോടെയാണ് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
News Photo 3 - Europe - Otta Nottathil - romans_volleyball_tournement_italy_oct_12_2026
പ്രവാസി മലയാളികളെ കായികരംഗത്ത് ഒരുമിപ്പിക്കുന്നതിനായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ടൂര്‍ണമെന്റ് സംഘടിപ്പിച്ച റൊമാന്‍സ് വോളിബോള്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.
News Photo 4 - Europe - Otta Nottathil - romans_volleyball_tournement_italy_oct_12_2026

വിജയത്തിനപ്പുറം സൗഹൃദവും ഐക്യവും പരസ്പര ബഹുമാനവും വളര്‍ത്തുന്ന ഇത്തരം കായികമേളകള്‍ പ്രവാസി സമൂഹത്തിന്റെ കരുത്താണ്.കായികം വളരട്ടെ, സൗഹൃദം നിലനില്‍ക്കട്ടെ, പ്രവാസി മലയാളികളുടെ ഐക്യം ശക്തിപ്പെടട്ടെ എന്നതാണ് ടൂര്‍ണ്ണമെന്റിന്റെ ലക്ഷ്യം.
News Photo 5 - Europe - Otta Nottathil - romans_volleyball_tournement_italy_oct_12_2026
- dated 12 Oct 2026

Comments:

Keywords: Europe - Otta Nottathil - romans_volleyball_tournement_italy_oct_12_2026 Europe - Otta Nottathil - romans_volleyball_tournement_italy_oct_12_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ വധശ്രമം; പ്രതി പിടിയില്‍
what_threatens_humanity_by_the_year_2100_oct_12_2026
യൂറോപ്പ് മനുഷ്യരാളിയെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളോ ? 2100~ഓടെ ലോകം നേരിടാന്‍ പോകുന്ന 17 ഭീകരമായ ഭീഷണികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്
pope_leo_XIV_undergo_sugery_nodular_lesion_found_in_lung_Oct_11_2026
യൂറോപ്പ് ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍
the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം